Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Retires

പി.ജെ. ജോസഫ് കളമൊഴിയുമ്പോൾ

തൊ​ടു​പു​ഴ: ആ​റു​ പ​തി​റ്റാ​ണ്ട് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ മു​ടി​ചൂ​ടാ​മ​ന്ന​നാ​യി തി​ള​ങ്ങി​നി​ന്ന പി.​ജെ.​ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തുനി​ന്ന് ക​ള​മൊ​ഴി​യു​മ്പോ​ള്‍ അ​ത് ച​രി​ത്ര​പ​ര​മാ​യ യു​ഗ​സ​മാ​പ്തി​യാ​യി മാ​റു​ക​യാ​ണ്. രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​ന്‍, നി​യ​മ​സ​ഭാ സാ​മാ​ജി​ക​ന്‍, വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ മ​ന്ത്രി, ക​ര്‍ഷ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹം വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​നു ന​ല്‍കി​യി​ട്ടു​ള്ള​ത്. 1970-ല്‍ ​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്കം കു​റി​ച്ച അ​ദ്ദേ​ഹം 10 ത​വ​ണ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു കേ​ര​ള നി​യ​മ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

ചു​രു​ങ്ങി​യ നാ​ളു​ക​ള്‍ക്കു​ള്ളി​ല്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് കേ​ര​ളം തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍ന്ന് ആ​ഭ്യ​ന്ത​രം, റ​വ​ന്യു, എ​ക്‌​സൈ​സ്, പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വം, ഭ​വ​ന​നി​ര്‍മാ​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി പ്ര​മു​ഖ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ല്‍ ഓ​രോ വ​കു​പ്പി​ലും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി. 2001-ലെ ​നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സി​ലെ പി.​ടി.​തോ​മ​സു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലും 1989-ലും 1991​ൽ പാ​ര്‍ല​മെന്‍റിലേക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​റ​വ് പ​റ​യേ​ണ്ടി വ​ന്ന​ത്. നി​യ​മ​സ​ഭ പ്ര​വേ​ശ​ന​ത്തി​ന്‍റെ സു​വ​ര്‍ണ​ജൂ​ബി​ലി​യും പി​ന്നി​ട്ട് മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫി​ന് ബാ​റ്റ​ണ്‍ കൈ​മാ​റു​മ്പോ​ള്‍ തൊ​ടു​പു​ഴ​യു​ടെ സ്വ​ന്തം പി.​ജെ. ഇ​നി പാ​ര്‍ട്ടി​യെ ന​യി​ക്കു​ക പി​ന്നി​ല്‍ നി​ന്നാ​കും.

ക​ര്‍ഷ​ക​നാ​യ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍

പു​റ​പ്പു​ഴ വ​യ​റ്റാ​ട്ടി​ല്‍ പാ​ല​ത്തി​നാ​ല്‍ ജോ​സ​ഫ്-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1941 ജൂ​ണ്‍ 28നാ​യി​രു​ന്നു പി.​ജെ.​ജോ​സ​ഫിന്‍റെ​ ജ​ന​നം. പു​റ​പ്പു​ഴ ഗ​വ.​എ​ല്‍പി​എ​സ്, പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് യു​പി​എ​സ്, കോ​ട്ട​യം എ​സ്.​എ​ച്ച്.​മൗ​ണ്ട് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.​ച​ങ്ങ​നാ​ശേ​രി എ​സ്.​ബി.​കോ​ളേ​ജ്, മ​ദ്രാ​സ് ല​യോ​ള കോ​ളജ്, തേ​വ​ര എ​സ്.​എ​ച്ച്. കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ​ര്‍വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ ജോ​സ​ഫ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. വി​ദ്യാ​ഭ്യാ​സ​വും വി​ന​യ​വും വി​വേ​ക​വും ഒ​ത്തി​ണ​ങ്ങി​യ പി.​ജെ.​ജോ​സ​ഫ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ത​ന്നെ നി​യ​മ​സ​ഭ​യി​ല്‍ ശ്ര​ദ്ധേ​യ​നാ​യി.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന വി​ദ്യാ​ഭ്യാ​സം എ​ന്ന ദീ​ര്‍ഘ​വീ​ക്ഷ​ണ​മു​ള്ള കാ​ഴ്ച​പ്പാ​ടും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന അ​ധി​കാ​ര​വി​കേ​ന്്രീ​ക​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ആ​ദ്യ​കാ​ല നി​യ​മ​സ​ഭ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ത​ന്നെ അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് പ്ര​സി​ഡന്‍റായിരുന്ന 1970 ക​ളു​ടെ മ​ധ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ യു​വ​ജ​ന​നേ​താ​വാ​യി മാ​റി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും കാ​ല്‍ന​ട​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നടന്ന യു​വ​ജ​ന​ജാ​ഥ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി​യി​ല്‍

കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ട്ട ഐ​ക്യ​മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍ഥി​യാ​യി പി.​ജെ.​ജോ​സ​ഫ് 1977-ല്‍ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1978 ജ​നു​വ​രി 14നു ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന സി.​എ​ച്ച്.​മു​ഹ​മ്മ​ദ്‌​കോ​യ​യും തെ​ര​ഞ്ഞെ​ടു​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​പ്പോ​ള്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്ഥാ​നം പി.​ജെ.​ജോ​സ​ഫി​നെ തേ​ടി​യെ​ത്തി. 1978 ജ​നു​വ​രി 16നു ​രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

നി​യ​മ​വാ​ഴ്ച ഉ​റ​പ്പു​വ​രു​ത്തി​യു​ള്ള ഭ​ര​ണം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന് പു​തി​യ അ​നു​ഭ​വ​മാ​യി. 1978 സെ​പ്റ്റം​ബ​റി​ല്‍ കെ.​എം. മാ​ണി​യും സി.​എ​ച്ച്.​മു​ഹ​മ്മദ്കോയയും കു​റ്റ​വി​മു​ക്ത​രാ​ണെ​ന്നു​ള്ള കോ​ട​തി​വി​ധി വ​ന്ന ദി​വ​സം ത​ന്നെ പി.​ജെ.​ജോ​സ​ഫ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു.1979-​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.1980-​ല്‍ രൂ​പീ​കൃ​ത​മാ​യ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​പ​ക ക​ണ്‍വീ​ന​റാ​യി. 1980-ല്‍ ​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹം പാ​ര്‍ട്ടി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി.

കെ.​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ല്‍ റ​വ​ന്യു, വി​ദ്യാ​ഭ്യാ​സ, എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി. 1982-87ല്‍ ​റ​വ​ന്യു​ഭ​വ​ന നി​ര്‍മാ​ണ മ​ന്ത്രി​യാ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ നാ​ലു ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ക്ക് വീ​ടു​നി​ര്‍മി​ച്ചു ന​ല്‍കി പ്ര​ശം​സ​നേ​ടി.

ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 1984-ല്‍ ​ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റർ എ​ന്ന പേ​രി​ല്‍ ഇ​ടു​ക്കി​യി​ല്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ച്ചു.1987-​ല്‍ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പി.​ജെ.​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1980ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളി​ലും പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.1996-​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് വി​ദ്യാ​ഭ്യാ​സ, പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ‌​ട്രേ​ഷ​ന്‍, ഭ​വ​ന നി​ര്‍മാ​ണ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റു. വ​ര്‍ഷ​ങ്ങ​ളോ​ളം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്രീ​ഡി​ഗ്രി, ദേ​ശീ​യ ന​യ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി കോ​ളേ​ജി​ല്‍ നി​ന്നു വേ​ര്‍പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഭ​ര​ണ നേ​ട്ട​മാ​ണ്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ഠി​ക്കാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​വ​സ​രം കൈ​വ​ന്ന​തും പി.​ജെ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ ശേ​ഷ​മാ​ണ്.

കെ​എ​സ്ടി​പി പ​ദ്ധ​തി

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ കെ​എ​സ​ടി​പി പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ആ​വി​ഷ്‌​കരിച്ചത്് പി.​ജെ. ജോ​സ​ഫാ​ണ്. മ​റ്റേ​തു പ​ട്ട​ണ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചും ഏ​റ്റ​വും അ​ധി​കം ബൈ​പാ​സു​ക​ളു​ള്ള ന​ഗ​ര​വും തൊ​ടു​പു​ഴ​യാ​ണ്. 2006-ല്‍ ​വീ​ണ്ടും കേ​ര​ള​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യ ജോ​സ​ഫ് സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രാ​ജി​വ​ച്ചു. തു​ട​ര്‍ന്ന് വീ​ണ്ടും 2009 ഓ​ഗ​സ്റ്റ് 17ന് ​മ​ന്ത്രി​സ്ഥാ​ന​മേ​റ്റു.

കേ​ര​ള കോ​ണ്‍ഗ്ര​സ് ഐ​ക്യം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ 2010 മാ​ര്‍ച്ചി​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച് എ​ല്‍ഡി​എ​ഫ് മു​ന്ന​ണി​വി​ട്ടു. 2016-ല്‍ ​വീ​ണ്ടും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ഭൂ​രി​പ​ക്ഷ​മാ​യ 45,823 വോ​ട്ടു​ക​ള്‍ നേ​ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൊ​ടു​പു​ഴ​യെ ആ​ധു​ന​ക ന​ഗ​ര​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ ജോ​സ​ഫ് വ​ഹി​ച്ച പ​ങ്ക് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളെ​ല്ലാം ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ചു.ഏഴ് ബൈ​പാ​സു​ക​ള്‍ തൊ​ടു​പു​ഴ​യി​ലു​ണ്ടാ​യ​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ മി​ക​വാ​ണ്.

കാ​ര്‍ഷി​ക മേ​ള

കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ജോ​സ​ഫ് ന​ല്‍കി​യി​ട്ടു​ള്ള സം​ഭാ​വ​ന ശ്ര​ദ്ധേ​യ​മാ​ണ്. തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്നു​വ​ന്ന സം​സ്ഥാ​ന കാ​ര്‍ഷി​ക​മേ​ള ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. നൂ​ത​ന കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ചും ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടി​ന്‍റെ ആ​വ​ശ്യ​ക​ത​സം​ബ​ന്ധി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ കാ​ര്‍ഷി​ക മേ​ള​ക​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2005-ല്‍ ​ന​ട​ന്ന കാ​ര്‍ഷി​ക മേ​ള ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി ഡോ.​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാ​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കാ​ര്‍ഷി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത നി​തീ​ഷ് കു​മാ​ര്‍ പി​ന്നീ​ട് ബീ​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ ബീ​ഹാ​റി​നെ ജൈ​വ സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. മാ​ലി​ന്യ​മി​ല്ലാ​ത്ത മ​ല​യാ​ള​നാ​ട് എ​ന്ന ആ​ശ​യം കേ​ര​ള​ത്തി​ല്‍ ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​തും പി.​ജെ. ജോ​സ​ഫാ​ണ്. മും​ബൈ മു​ത​ല്‍ ക​ന്യാ​കു​മാ​രി​വ​രെ അ​തി​വേ​ഗ റ​യി​ല്‍ കോ​റി​ഡോ​ര്‍ നി​ര്‍മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2007-ല്‍ ​ന​ട​ത്തി​യ മും​ബൈ-​ക​ന്യാ​കു​മാ​രി യാ​ത്ര ജ​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചി​രു​ന്നു. ഉ​യ​ര്‍ച്ച​യി​ലും താ​ഴ്ച​യി​ലും ത​ന്റേ​താ​യ മാ​ന്യ​ത എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും നി​ല​നി​ര്‍ത്തി​യി​ട്ടു​ള്ള പി.​ജെ.​ജോ​സ​ഫ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത നേ​താ​വാ​ണ്.

രാഷ്ട്രീയക്കാരൻ

മ​ണ്ണി​നെ​യും സം​ഗീ​ത​ത്തെ​യും മ​ന​സ​റി​ഞ്ഞ് സ്‌​നേ​ഹി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് പി.​ജെ.​അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ടം മ​റ്റു​ള്ള​വ​ര്‍ക്ക് എ​ന്നും മാ​തൃ​ക​യാ​ണ്. കൃ​ഷി​ക്കൊ​പ്പം പ​ശു​വ​ള​ര്‍ത്ത​ലും പ​രി​പാ​ല​ന​വും അ​ദ്ദേ​ഹ​ത്തി​നു ഹ​ര​മാ​ണ്. വീ​ടി​നോ​ടു ചേ​ര്‍ന്നു​ള്ള തൊ​ഴു​ത്തി​ല്‍ വി​വി​ധ ഇ​ന​ത്തി​ലു​ള്ള നൂ​റി​ലേ​റെ പ​ശു​ക്ക​ളു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് പാ​ട്ടു​ക​ളോ​ടു​ള്ള ക​മ്പ​വും. പാ​ടാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം ത​ന്‍റെ മി​ക​വു തെ​ളി​യി​ക്കാ​റു​ണ്ട്. 1984-ല്‍ ​ശ​ബ​രി​മ​ല ദ​ര്‍ശ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ പി​ന്ന​ണി ഗാ​ന രം​ഗ​ത്തും ചു​വ​ടു​വ​ച്ചു.​ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ച്ച പ​രേ​ത​യാ​യ ഡോ.​ശാ​ന്ത​യാ​ണ് ഭാ​ര്യ. അ​പു, യ​മു​ന, ആ​ന്‍റ​ണി, പ​രേ​തനാ​യ ജോ ​എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Latest News

Corehub Up